കെ ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഹൈക്കോടതി ശരിവെച്ചു

കെ ടി ജലീലിനെതിരായ ലോകായുക്ത റിപ്പോർട്ട് ഹൈക്കോടതി ശരിവെച്ചു. റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ സമർപ്പിച്ച റിട്ട് ഹർജി കോടതി തള്ളി.

ഹർജി പ്രഥമദൃഷ്ട്യ നിലനിൽക്കുന്നത ല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, കെ ബാബു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ച്  ഹർജി  തള്ളി ഉത്തരവിട്ടത്.

ലോകായുക്ത നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ജലീലിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. ആവശ്യമായ രേഖകൾ പരിശോധിച്ചാണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കോടതി വിലയിരുത്തി.

ലോകായുക്ത റിപ്പോർട്ടിനെ തുടർന്ന് ഡോ. കെ ടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News