
കൊച്ചിയിൽ 13 കാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി സനു മോഹനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കങ്ങരപ്പടിയിലെ ഫ്ലാറ്റിലും കുട്ടിയെ കൊന്ന് തള്ളിയ മുട്ടാർ പുഴയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വരും ദിവസങ്ങളിൽ സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനങ്ങളിലും എത്തിച്ച് തെളിവെടുക്കാനാണ് പോലീസിൻ്റെ തീരുമാനം.
രാവിലെ 10.30 ഓടെയാണ് സനു മോഹനെ തെളിവെടുപ്പിനായി തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയത്.പിന്നീട് ഇയാൾ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ശ്രീ ഗോകുലം ഹാർമോണിയ ഫ്ലാറ്റിലെത്തിച്ചു.
തുടർന്ന് പ്രതിയുമായി മുകൾ നിലയിലെ ഫ്ലാറ്റിലെത്തി. മകളെ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയതും മൂക്കിലൂടെ ഒഴുകി വന്ന രക്തം ബെഡ്ഷീറ്റുകൊണ്ട് തുടച്ച് കളഞ്ഞതും പിന്നീട് മറ്റൊരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വൈഗയെ താഴെ കാറിൽ എത്തിച്ചതിനെക്കുറിച്ചെല്ലാം സനു മോഹൻ പോലീസിനോട് വിവരിച്ചു.
ഇതിനു ശേഷം തെളിവെടുപ്പിനായി മുട്ടാർ പുഴയിലേയ്ക്ക് തിരിച്ചു. ഇതിനിടെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞതിനെക്കുറിച്ച് സനു മോഹൻ പോലീസിനോട് പറഞ്ഞു.വൈഗയുമായി ഫ്ലാറ്റിൽ നിന്നും മുട്ടാർ പുഴയിലേയ്ക്ക് പോകും വഴി കളമശ്ശേരി മെഡിക്കൽ കോളേജിനു സമീപത്തെ വഴിയരികിലുള്ള പൊന്തക്കാട്ടിൽ താൻ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞെന്നായിരുന്നു സനു പറഞ്ഞത്.
ഇതെത്തുടർന്ന് ഇവിടം പോലീസ് തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ കണ്ടെത്താനായില്ല. പിന്നീട് മുട്ടാർ പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തവെ മകളെ തള്ളിയ ഇടം സനു മോഹൻ പോലീസിനു കാണിച്ചു കൊടുത്തു. പ്രധാന സ്ഥലങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സനു മോഹനുമായി അന്വേഷണ സംഘം തൃക്കാക്കര പോലീസ് സ്റ്റേഷനിലേയ്ക്ക് മടങ്ങി.
കൊലപാതകത്തിനുശേഷം സംസ്ഥാനം വിട്ട സനു മോഹന്‍, വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിച്ച് പൊലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിയിരുന്നു. കൊല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലഭിച്ച വീഡിയോയില്‍ മലയാളപത്രം ശ്രദ്ധിച്ച് വായിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു.
കൊല്ലൂരിലേക്ക് പൊലീസ് എത്തുന്നതിന്റെ സൂചനകള്‍ ഇതിനകം സനു മോഹന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ലോഡ്ജിലെ ആറുദിവസത്തെ ബില്‍ത്തുകപോലും നല്‍കാതെ കാര്‍വാറിലേക്ക് പോയത്. സ്വന്തം മൊബൈല്‍ ഇല്ലാതെ ഭാര്യയുടേത് ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ഫോണുകളുമായാണ് പ്രതി കേരളം വിട്ടത്.
കുറെയേറെ സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചതായും പൊലീസ് പിന്നീട് മനസ്സിലാക്കി. കൈവശമുണ്ടായിരുന്ന ഭാര്യയുടെ മൊബൈല്‍ ഓഫാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പ്രതിയെക്കുറിച്ച് മൊബൈല്‍ ടവറുകളില്‍നിന്ന് സൂചന ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
ഈ സാഹചര്യത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ശ്രമകരമായ തെരച്ചിലിനാണ് പൊലീസ് നേതൃത്വം നല്‍കിയതെന്ന് കമീഷണര്‍ പറഞ്ഞു. പ്രതിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പലയിടത്തുനിന്നും പൊലീസിന് ലഭിച്ചു. വാളയാറില്‍നിന്നും കൊല്ലൂരിലെ ലോഡ്ജില്‍നിന്നും കിട്ടിയതിനുപുറമെയാണിത്. അത്തരം സൂചനകളിലൂടെയാണ് അന്വേഷണം മുന്നേറിയത്.
വരും ദിവസങ്ങളിൽ സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനങ്ങളിലും എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.കൂടാതെ 10 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് ദുരൂഹവും വൈരുദ്ധ്യവും നിറഞ്ഞ സനുമോഹൻ്റെ മൊഴിയിൽ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
ചൂതാട്ടത്തിൽ വലിയ ഭ്രമമായിരുന്നെന്നും സാമ്പത്തികബാധ്യതയ്‌ക്ക് കാരണം അതാകുമെന്നുമാണ് പൊലീസിന്റെ നിഗമനം. മുംബൈയിലെയും ഗോവയിലെയും ചൂതാട്ടകേന്ദ്രങ്ങളിൽ ഇയാൾ ഭാഗ്യം പരീക്ഷിച്ചിരുന്നു.
വൈഗയെ കൊലപ്പെടുത്തിയശേഷം ഗോവയിലും പോയിരുന്നു. ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന് ഇയാൾക്ക് വലിയ സാമ്പത്തികബാധ്യത ഉള്ളതായി വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.
മൂന്നുകോടിയോളം രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസാണ് മുംബൈയിൽ സനുവിനെതിരെയുള്ളത്. ഇവിടെ സ്‌റ്റീൽഷീറ്റിന്റെ ബിസിനസ് നടത്തുന്ന സ്വന്തം സ്ഥാപനമായിരുന്നു. മൂന്നുകോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നാട്ടിലേക്ക് പോന്നത്. എന്നാൽ, അതിന്റെ പേരിൽ മുംബൈയിലെ പണമിടപാട് സംഘങ്ങളിൽനിന്ന് എന്തെങ്കിലും ഭീഷണിയുണ്ടായതായി ഇതുവരെ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കാൻ പൊലീസ് മുംബൈയിൽ
വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച അറസ്‌റ്റിലായ സനു മോഹന്റെ കൂടുതൽ സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ എസിപി ഐശ്വര്യ ഡോംങ്‌റേയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി.
മൂന്നുകോടിയോളം രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസാണ് മുംബൈയിൽ സനുവിനെതിരെയുള്ളത്. ഇവിടെ ഇയാൾക്ക് സ്‌റ്റീൽഷീറ്റിന്റെ ബിസിനസ് നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു. മൂന്നുകോടി രൂപയുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്‌ട്രയിൽ ഇയാൾക്കുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here