ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്തും

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനം. ജില്ല ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 65 ശതമാനമാണ്. തൃശൂരില്‍ വെങ്കിടങ്ങ് പഞ്ചായത്തിലാകട്ടെ 79 .41ശതമാനവും. ഈ രീതിയില്‍ ജില്ല ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന.

ഈ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. സംസ്്ഥാന വ്യാപമായി തന്നെ പരിശോധന വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

ഇതിനൊപ്പം കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ എത്തിക്കണം. ഈ നിലയില്‍ എത്തിയാല്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍.

രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ചികിത്സയിലും ഒരു കുറവും ഉണ്ടാകാന്‍ പാടില്ല. നിലവില്‍ സംസ്ഥാനത്തുള്ള ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ള 2,665 ഐ സി യു കിടക്കളില്‍ പകുതിയും ഒഴിഞ്ഞു കിടക്കുകയാണ് 2,225 വെന്റിലേറ്ററുകളില്‍ 400 എണ്ണത്തിലാണ് രോഗികള്‍ ഉള്ളത്. കൂടാതെ സ്വകാര്യ ആശുപത്രികളിലായി 7,085 ഐ സി യു കിടക്കകളും 1,523 വെന്റിലേറ്ററുകളുമുണ്ട്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News