തൃശൂർ പൂരത്തിന് ഘടക പൂരങ്ങൾ എത്തുക ഒരാനയെ മാത്രം വച്ച്; മറ്റ് നിര്‍ണായ തീരുമാനങ്ങള്‍ ഇങ്ങനെ

തൃശൂർ പൂരത്തിന് ഇക്കുറി ഘടക പൂരങ്ങൾ എത്തുക ഒരാനയെ മാത്രം വച്ച്. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡൻ്റ് നടത്തിയ യോഗത്തിൻ്റേതാണ് തീരുമാനം.

അതേ സമയം തൃശ്ശൂർ ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ തൃശ്ശൂർ ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചർച്ച നടത്തും

ഒരാനയെ വച്ചാണ് ഇക്കുറി തൃശ്ശൂർ പൂരത്തിന് ഘടക പൂരങ്ങൾ എഴുന്നള്ളുക. ഓരോ ഘടകപൂരത്തിനൊപ്പവും 50 പേർ മാത്രം. 18 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചതിനാൽ പൂരം എക്സിബിഷൻ നിർത്തിവയ്ക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർ ഷാനവാസ് നിർദേശിച്ചു.

പൂരത്തിനു മുൻപായി തന്നെ സ്വരാജ് റൗഡിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയും. ആശുപത്രികളും അവശ്യ സർവീസുകളുമല്ലാതെ മറ്റ് സ്ഥാപനങ്ങളൊന്നും റൗഡിൽ പ്രവർത്തിക്കില്ല.

8 വഴികളിലൂടെ മാത്രമായിരിക്കും ദേവസ്വം പ്രതിനിധികൾക്ക് റൗഡിൽ പ്രവേശിക്കാൻ അനുവാദമുണ്ടാവുക. വെടിക്കെട്ടിന് പെസോയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍എന്നിവിടങ്ങളിലെസംഘാടകര്‍, ക്ഷേത്രംജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.

തൃശൂര്‍പൂരത്തില്‍പങ്കെടുക്കുന്നവാദ്യക്കാര്‍, സഹായികള്‍, ദേവസ്വംഭാരവാഹികള്‍, ക്ഷേത്രം ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പാസ്നല്‍കുന്നതിനുള്ള ചുമതല അതാത് ദേവസ്വം ഭാരവാഹികള്‍ക്ക് ആയിരിക്കും. ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസ്സിന്‍റെ എണ്ണം അതാത് ദേവസ്വങ്ങള്‍ മുന്‍കൂട്ടി, ജില്ലാ പോലീസ് മേധാവിയെ അറിയിച്ച്, അനുവാദം വാങ്ങി, ആയവ നിര്‍ദ്ദിഷ്ട മാതൃകയില്‍ പ്രിന്‍റ് ചെയ്യേണ്ടതാണ്.

 ഇതില്‍ ഫോട്ടോയും, പേരും മൊബൈല്‍ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളില്‍ RTPCR ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ മാത്രമേ ദേവസ്വങ്ങള്‍ മുമ്പാകെ പാസ്സിന് അപേക്ഷിക്കാവൂ.

ദേവസ്വം അധികൃതര്‍ നല്‍കാനുദ്ദേശിക്കുന്ന പാസ്സുകളും അനുബന്ധ രേഖകളും 22.04.2021 തിയതി രാവിലെ 10 മണിക്കുമുമ്പായി സ്പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഇതേക്കുറിച്ച് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തി, അപേക്ഷകര്‍ സമര്‍പ്പിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ യോഗ്യമായതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം ദേവസ്വം അധികൃതര്‍ക്ക് പാസ്സുകള്‍ വിതരണത്തിനായി തിരികെ നല്‍കുന്നതാണ്. ഈ പാസ്സുകള്‍ മാത്രമേ ദേവസ്വം അധികൃതര്‍ വിതരണം നടത്താവൂ

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൌണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ പാസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

നഗരഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൌണ്ടിലും, റൌണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകള്‍ മുതല്‍ സ്വരാജ് റൌണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതല്ല.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News