ട്വിറ്ററില്‍ ട്രെന്റിങ് ആയി #ResignModi ഹാഷ്ടാഗ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങ് ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കമം എന്ന ഹാഷ്ടാഗോടുകൂടിയ പോസ്റ്റുകളാണ്. നിരവധി പേരുടെ ജീവനെടുത്ത് കോവിഡ് പടർന്നു പിടിക്കുേമ്പാഴും നിരുത്തരവാദപരമായ സമീപനം മോദി സ്വീകരിക്കുന്നു എന്നാണ് നെറ്റിസണ്‍സിന്‍റെ ആരോപണം

കൊവിഡ് രാജ്യത്ത് തീവ്രമായി വ്യാപിക്കുമ്പോഴും പ്രധാനമന്ത്രി ആവശ്യമായ ഒന്നും ചെയ്യുന്നില്ല. രാജ്യത്ത് കോവിഡ് മഹാമാരി പടർന്നു പിടിക്കുേമ്പാഴും മോദി നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നതിനെതിരെ ആണ് നെറ്റിസണ്‍സ് പ്രതിഷേധിക്കുന്നത്

മോദിയുടേത് നിരുത്തരവാദപരമായ സമീപനമാണെന്നും ട്വീറ്റുകളിലുണ്ട്. പല പ്രമുഖരും ഈ ഹാഷ്ടാഗോടുകൂടി പോസ്റ്റുകള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്. കുറച്ച് ട്വീറ്റുകള്‍ ചുവടെ:

മോദി ഇപ്പോൾ രാജിവെച്ച്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ നേരിട്ട്​ ഭരിച്ചാൽപോലും ഇതിനേക്കാൾ മെച്ചമായിരിക്കുമെന്ന്​ എഴുത്തുകാരനും കോളമിസ്റ്റുമായ ശിവം വിജ്​ ട്വീറ്റ്​ ചെയ്​തു.

‘ഇന്ത്യ മുഴുവൻ മഹാമാരിയിലമരുമ്പോള്‍ അദ്ദേഹം ബംഗാളിൽവന്ന്​ പൊതുജന റാലി നടത്തുന്നു. ഇന്ത്യയിലെ ജനങ്ങളെ ദയവായി സഹായിക്കണമെന്നാണ് ​മോദിയോട്​ ശക്​തമായി അപേക്ഷിക്കാനുള്ളത്​’ -മറ്റൊരാൾ കുറിച്ചു. ‘ചിതകളെരിയുമ്പോള്‍ മോദി റാലി നടത്തുകയായിരുന്നു’ എന്ന തലവാചകവും പലരും ട്വീറ്റുകളിൽ ഉപയോഗിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News