ആരോഗ്യ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും

ആരോഗ്യ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഡ് ഗ്രാജുവേറ്റ് ആയി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2021 മെയ് 20. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാല വെബ്‌സൈറ്റ് www. kuhw. ac. in സന്ദര്‍ശിക്കുക. മോഡേണ്‍ മെഡിസിന്‍, ഡെന്റിസ്ട്രി, ആയുര്‍വേദം ഹോമിയോപ്പതി എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

സര്‍വകലാശാല വെബ്‌സൈറ്റ് വഴി മാത്രമേ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കു. 31.3.2021 വരെ സാധ്യതയുള്ള ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പേര് ചേര്‍ക്കാന്‍ അര്‍ഹതയുള്ളൂ. 01.04.2021 ന് ശേഷം സ്റ്റേറ്റ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News