എറണാകുളം ജില്ലയില്‍ മൂവായിരം കടന്ന് കൊവിഡ് കേസുകള്‍ ; കോഴിക്കോട് രോഗികള്‍ കുത്തനെ ഉയരുന്നു, 7 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

പരിശോധനകള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3212 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടു പിന്നാലെ 2341 കൊവിഡ് കേസുകളുമായി കോഴിക്കോട് ജില്ലയിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്.

7 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ എത്തി. മലപ്പുറം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍, ആലപ്പുഴ, പാലക്കാട്
എന്നീ ജില്ലകളിലാണ് കൊവിഡ് രോഗികള്‍ ആയുിരം കടന്നത്. മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109 എന്നിങ്ങനെയാണ് രോഗികള്‍.

19,577 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്.
28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് ജില്ലയില്‍ രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസിന്റെ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here