വ്യായാമം സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും:ഡോ അരുൺ ഉമ്മൻ

സമ്മർദ്ദത്തെ ചെറുക്കുന്നതിന് മികച്ച തന്ത്രങ്ങളിലൊന്നാണ് വ്യായാമം.ശാരീരിക തലത്തിലുള്ള വ്യായാമങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള സമ്മർദ്ദ നില കുറയ്ക്കുന്നതിനും മാനസികമായും ശാരീരികമായും നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.ഡോ അരുൺ ഉമ്മൻ എഴുതുന്നു.

പതിവായി വ്യായാമം ചെയ്യുന്നത് പിരിമുറുക്കം, ഉത്കണ്ഠ, കോപം, നേരിയ വിഷാദം എന്നിവ ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കും. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. അതുവഴി സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയെ ഉ൯മൂലനം ചെയ്യുകയും നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തിന് ഓക്സിജൻ ഉപയോഗിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ ഇവ നേരിട്ട് ഗുണപ്രദമാവുന്നതു തലച്ചോറിനാണ്. വ്യായാമം ശരീരത്തിന്റെ എൻ‌ഡോർഫിനുകളുടെ ഉത്പാദനവും വർദ്ധിപ്പിക്കുന്നു. നാഡീവ്യവസ്ഥയ്ക്കുള്ളിൽ വൈദ്യുത സിഗ്നലുകൾ പകരാൻ സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നറിയപ്പെടുന്ന മസ്തിഷ്ക രാസവസ്തുക്കളിൽ എൻഡോർഫിനുകളും ഉൾപ്പെടുന്നു. വ്യായാമത്തിനുശേഷം പലരും അനുഭവിക്കുന്ന ഉണർവിൻടെയും ഉന്മേഷത്തിന്റെയും പ്രധാന കാരണം ഇതേ എൻഡോർഫിനുകളുടെ പ്രവർത്തനമാണ്.

ശാരീരികമായി സജീവമാകുമ്പോൾ ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം എന്നിവ സൃഷ്ടിക്കപ്പെടുന്നതിനു ഒരു തടയിടുന്നു. വ്യായാമം ചെയ്യുന്നത് വഴി മെമ്മറിയെയും ചിന്താപ്രാപ്‌തിയെയും സംരക്ഷിക്കുന്ന രീതിയിൽ തലച്ചോറിനെ മാറ്റിയെടുക്കുന്നു. പരോക്ഷമായി, വ്യായാമം മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുന്നു, ഒപ്പം സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.

വ്യായാമവും തലച്ചോറും
പ്രത്യക്ഷമായ രീതിയിലും അല്ലാതെയും ഉള്ള മാർഗങ്ങളിലൂടെ വ്യായാമം മെമ്മറിയെയും ചിന്തയെയും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. വ്യായാമത്തിന്റെ ഗുണങ്ങൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനും, അധിക ഭാരം കുറയ്ക്കുന്നതിനും, വളർച്ചാ ഘടകങ്ങളുടെ ( Growth Hormones) release ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.. മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യത്തെ പ്രബലപ്പെടുത്തുന്ന തലച്ചോറിലെ രാസവസ്തുക്കളുടെ പ്രവർത്തനത്തെ വർദ്ധിപ്പിക്കുകയും, തലച്ചോറിലെ പുതിയ രക്തക്കുഴലുകളുടെ വളർച്ച, പുതിയ മസ്തിഷ്ക കോശങ്ങളുടെ ആധിക്യത്തെയും നിലനില്പിനെയും സഹായിക്കുന്നു.

ആഗോളതലത്തിൽ ഓരോ നാല് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് കണ്ടുപിടിക്കപ്പെടുന്നു എന്ന് ഗവേഷകർ പറയുന്നു. 2050 ആകുമ്പോഴേക്കും ലോകത്താകമാനം 115 ദശലക്ഷത്തിലധികം ആളുകൾക്ക് ഡിമെൻഷ്യ ഉണ്ടാകുമെന്ന് അവർ കണക്കാക്കുന്നു.അപ്പോൾ ചെയ്യണ്ടത് എന്താണ്?
വ്യായാമം ആരംഭിക്കുക! ഹൃദയത്തിനു ഏറ്റവും കൂടുതൽ പമ്പിങ് ലഭിക്കുന്ന തരത്തിലുള്ള എയ്‌റോബിക് വ്യായാമവും സമാന നേട്ടങ്ങൾ നൽകിയേക്കാം എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
മെമ്മറി മെച്ചപ്പെടുത്തുന്നതിന് എത്ര വ്യായാമം ആവശ്യമാണ്?
സ്റ്റാൻഡേർഡ് ശുപാർശകൾ ആഴ്ചയിലെ മിക്ക ദിവസവും അര മണിക്കൂർ മിതമായ രീതിയിൽ അല്ലെങ്കിൽ ആഴ്ചയിൽ 150 മിനിറ്റ് എന്ന നിരക്കിൽ വ്യായാമം ചെയ്യാം എന്നാണ്. അത് സാധ്യമല്ല എന്നു തോന്നുകയാണെങ്കിൽ, ദിവസത്തിൽ കുറച്ച് മിനിറ്റുകൊണ്ട് ആരംഭിക്കുക, നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതുവരെ ആഴ്ചയിൽ അഞ്ചോ പത്തോ മിനിറ്റ് വ്യായാമം ചെയ്യുക.

നിങ്ങൾക്ക് നടക്കാൻ താൽപ്പര്യമില്ലെങ്കിൽ, നീന്തൽ, സ്റ്റെയർ ക്ലൈംബിംഗ്, ടെന്നീസ്, സ്‌ക്വാഷ് അല്ലെങ്കിൽ നൃത്തം പോലുള്ള മറ്റ് മിതമായ തീവ്രതയുള്ള വ്യായാമങ്ങൾ പരിഗണിക്കുക. തീവ്രമായ ഫ്ലോർ മോപ്പിംഗ്, അല്ലെങ്കിൽ നിങ്ങളുടെ ഹൃദയം വളരെയധികം പമ്പ് ചെയ്യാൻ പ്രേരകമാവുന്ന ഏതുതരത്തിലുമുള്ള ഗാർഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്. ഇത് വഴി ശരീരം നല്ല രീതിയിൽ വിയർക്കുകയും ചെയ്യുന്നു.

* വ്യായാമത്തിനായി നല്ലയൊരു ഏറോബിക് ക്ലാസ്സിൽ ചേരുകയോ അല്ലെങ്കിൽ നിങ്ങളുടെ അടുത്ത സുഹൃത്തുമായി വർക്ക് ഔട്ട് ചെയ്യുകയോ ആവാം.

*നിങ്ങളുടെ പ്രോഗ്രസ്സ് ട്രാക്കുചെയ്യുക, അത് ഒരു ലക്ഷ്യത്തിലെത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

* നിങ്ങൾക്ക് കഴിയുമെങ്കിൽ, ഒരു വ്യക്തിഗത പരിശീലകനെ നിയമിക്കുക.

* നിങ്ങൾ തിരഞ്ഞെടുക്കുന്ന വ്യായാമവും പ്രചോദനവും എന്തുതന്നെയായാലും, ഒരു കുറിപ്പടി മരുന്ന് കഴിക്കുന്നത് പോലെ വ്യായാമം ഒരു ശീലമാക്കുക.

എന്നും ഓർത്തുവയ്ക്കാം – നമ്മളിൽ എന്നും പ്രസരിപ്പ് നിലനിർത്തുകയും മനസ്സിനെ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്ന ഒന്ന് വ്യായാമമാണ്. എത്രത്തോളം നമ്മൾ വ്യായാമം ചെയ്യുന്നുവോ അത്രത്തോളം തന്നെ ശരീരത്തോടൊപ്പം മനസ്സിന്റെയും ചെറുപ്പം നിലനിർത്താം.
Dr Arun Oommen
Neurosurgeon

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel