മകന് കൊവിഡ് പോസിറ്റീവ്; സ്വയം ക്വാറന്റയിനില്‍ പോകുന്നുവെന്ന് ശൈലജ ടീച്ചര്‍

മകന് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍ പ്രവേശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സ്വയം ക്വാറന്റയിനില്‍ പോകുന്നതെന്ന് പറഞ്ഞു.

മന്ത്രിയുടെ മകനും മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രൈമറി കോണ്‍ടാക്റ്റ് എന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആണെന്ന് മന്ത്രി അറിയിച്ചു.

പ്രിയമുള്ളവരെ, എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്.

എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News