നന്മ നിറഞ്ഞ മാതൃകയായി സ്‌നേഹയാത്ര; കൊവിഡ് പോസിറ്റീവ് ആയ കുട്ടിയെ പരീക്ഷയ്‌ക്കെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കൊണ്ടുപോയ ഡിവൈഎഫ്‌ഐ സഖാവിന്റെ ഒരു ഫോട്ടോയാണ്.

കോട്ടയം ജില്ലയിലെ ഡിവൈഎഫ് ഐ ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയില്‍ പെടുന്ന പാലമറ്റത്താണ് സംഭവം.

ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയല്‍വാസിയായ യുവാവായിരുന്നു തുടക്കത്തില്‍ സ്‌ക്കൂളിലെത്തിച്ചിരുന്നത്.

എന്നാല്‍ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി. അതേതുടര്‍ന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്‌ക്കൂളിലെത്തിക്കാന്‍ പലരേയും സമീപിച്ചെങ്കിലും, ആരും തയാറായില്ല.

എന്നാല്‍ ചിലര്‍ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു. അതിനാല്‍ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.

ഇതിനെ തുടര്‍ന്നാണ് കുട്ടിയെ സ്‌ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്‌ഐ സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തത്.

കുട്ടിയുമായി അവര്‍ കുറുമ്പനാടം സ്‌കൂളിലേക്ക് പോയി, പരീക്ഷ തീരും വരെ കാത്തിരുന്ന് തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News