റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍

റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍. മുബൈ വാങ്കണിറയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ നടന്ന് നീങ്ങുകയായിരുന്ന കുട്ടി കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഇതേ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് പരിഭ്രാന്തായിലായ അമ്മ കുട്ടിയെ തിരികെ കയറ്റാന്‍ അമ്മ ശ്രമിക്കുന്നതിനിടെയാണ് റയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷേയ്ക്ക് സംഭവം കാണുന്നത്.

അപകടം മനസിലാക്കിയ ഷേയ്ക്ക് മറ്റൊന്നും ചിന്തിക്കാതെ ട്രാക്കിലേക്ക് എടുത്ത് ചാടി കുട്ടിയുടെ അരികത്തെത്തി. കുട്ടിയെയും വാരിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറിയ തൊട്ടടുത്ത നിമിഷത്തില്‍ ട്രെയിന്‍ മയൂരിനെ കടന്നു പോയി. തലനാരിഴയ്ക്കാണ് റെയില്‍വേ ജീവനക്കാരനും കുട്ടിയും രക്ഷപ്പെടുന്നത്.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയുള്ള മയൂര്‍ ഷെയ്ക്കിന്റെ ഇടപെടലിനെ അഭിനന്ദിച്ച് ആശംസാ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. മയൂരിനെ പ്രശംസിച്ചു റെയില്‍വേ മന്ത്രി പിയുഷ് ഗോയലും രംഗത്തെത്തി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here