കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല, ബീച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചു ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

കണ്ടെയിന്‍മെന്റ് സോണുകളില്‍ കടകള്‍, മാര്‍ക്കറ്റ് എന്നിവ തുറക്കാന്‍ അനുവാദമില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥരുമായി കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

വ്യാപനം കുറയ്ക്കുന്നതിന് വേണ്ടി അടിയന്തര നടപടികള്‍ സ്വീകരിക്കും. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇടറോഡുകള്‍ ഉള്‍പ്പെടെ എല്ലാ വഴികളും അടയ്ക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ടൂറിസം സെന്ററുകള്‍ എന്നിവ താല്‍ക്കാലികമായി അടച്ചിടാന്‍ യോഗം തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് പരിശോധനയ്ക്കായി പ്രത്യേക ടീം രൂപീകരിക്കാനും തീരുമാനമായി. രാത്രികാലങ്ങളിലെ കര്‍ഫ്യൂ ശക്തമാക്കും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാത്ത കടകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരെ നിയമ ലംഘനം തടയുന്നതിനും നിരീക്ഷണത്തിനുമായി ചുമതലപ്പെടുത്തി. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലത്തില്‍ കാര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ആര്‍ ആര്‍ ടി രൂപീകരിക്കാനും ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് എന്നിവരുടെ സേവനം ഉപയോഗിക്കും.

കോവിഡ് രോഗികള്‍ക്കായി സിഎഫ്എല്‍ടിസി കേന്ദ്രങ്ങള്‍ വ്യാപകമാക്കാനും യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റര്‍, റൂറല്‍ എസ്പി ജി പൂങ്കുഴലി, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here