ചെന്നിത്തലയെ ആരും ക‍ളിയാക്കരുത് ‘ചെന്നിത്തല ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്’ ; രമേശ് ചെന്നിത്തലയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ

മാസ്‌കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്‌ക് വയ്ക്കാതെ വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇപ്പോള്‍ മാസ്‌ക് വയ്ക്കാതെ ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് പി.വി അന്‍വര്‍ എം.എല്‍.എ. തന്റെ ഫേസ്ബുക്കിലാണ് അന്‍വര്‍ എംഎല്‍എ ചെന്നിത്തലയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചത്.

ചെന്നിത്തല ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട് എന്നാണ് പി.വി അന്‍വര്‍ പരിഹാ, രൂപേണ പറഞ്ഞത്. മാസ്‌ക്കില്ലാതെ പോവുകയല്ല..മിറ്റിഗേഷന്‍ മെതേഡ് അനുസരിച്ചുള്ള’ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്..??
പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരില്‍ ആരും കളിയാക്കരുത്..??
അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും..ആശംസകള്‍?? എന്നാണ് അന്‍വര്‍ എംഎല്‍എ കുറിച്ചത്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്

മാസ്‌ക്കില്ലാതെ പോവുകയല്ല..മിറ്റിഗേഷന്‍ മെതേഡ് അനുസരിച്ചുള്ള’ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്..??
പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരില്‍ ആരും കളിയാക്കരുത്..??
അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും..ആശംസകള്‍??

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News