ഓക്‌സിജന്റെ ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു ; മോദി

ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, സ്വകാര്യ മേഖലയും ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. മരുന്ന് ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തദ്ദേശീയമായി രണ്ട് വാക്‌സിന്‍ നമ്മള്‍ നിര്‍മിച്ചു. 12 കോടി വാക്‌സിന്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു. നമുക്കുമുന്നിലുള്ള വെല്ലുവിളി വലുതാണ്. നമ്മള്‍ അതിജീവിക്കും. നരേ്ന്ദ്ര മോദി പറഞ്ഞു.

മേയ് 1 മുതല്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. ഏറ്റവും കുറഞ്ഞ വിലക്ക് വാക്‌സിന്‍ ഇന്ത്യയിലാണ് ലഭിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു.50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരിട്ട് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നത്. കോവിഡ് മുന്നണിപോരാളികള്‍ക്ക് അഭിവാദ്യം നേരുകയാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബത്തെ പോലും മറന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മോദി പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News