തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം ; സുരക്ഷയ്ക്ക് 2000 പൊലീസുകാര്‍

കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും.

ദേവസ്വം അധികൃതരുമായി ജില്ലാകളക്ടറും ചീഫ്‌സെക്രട്ടറിയും നടത്തിയ ചര്‍ച്ചയിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ധാരണയായത്. തൃശൂര്‍ പൂരത്തിന് സംഘാടകര്‍ക്കല്ലാതെ അര്‍ക്കും സ്വരാജ് റൗഡിലേക്ക് പ്രവേശനമുണ്ടാകില്ല.

23-ാംതിയതി രാവിലെ ആറുമണിമുതല്‍ ഇരുപത്തിനാലിന് പകല്‍പൂരം കഴിയുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാകും. റൗഡിനുള്ളിലെ ആവശ്യസര്‍വീസുകള്‍ക്കുമാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. നഗരസഭാ ഭാഗത്തെ ഫ്‌ലാറ്റുകളിലും വീടു
കളിലും താമസിക്കുന്നവര്‍ അവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശ്ശൂര്‍പൂരം പ്രമാണിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായിട്ടായിരിക്കും നടക്കുക. ഒരു കുഴിമിന്നലോടെ സാമ്പിള്‍ വെടിക്കെട്ട് അവസാനിക്കും. പൊതുജനങ്ങള്‍ക്ക് സാമ്പിള്‍ വെടിക്കെട്ടുകാണാന്‍ അനുമതിയില്ല.

പൂരം മാത്രമല്ല സാമ്പിള്‍ വെടിക്കെട്ടും ഇത്തവണ സിംപിളാണ്. ആദ്യമായാണ് ഒരേ ഒരു കുഴി അമിട്ട് മാത്രമുപയോഗിച്ച് സാമ്പി ള്‍ വെടിക്കെട്ട് നടത്തുന്നത്. കൊവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ അനുവാദമുണ്ടാകില്ല. പൊതുജനങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടുകാണാനെത്താതിരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തും ആവശ്യമായ ഗതാഗത നിയന്ത്രണവും ഉണ്ടാകും.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News