സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ആദ്യ ദിനത്തില്‍ സംസ്ഥാന വ്യാപകമായ പൊലീസ് പരിശോധനയില്‍ ബോധവത്കരണത്തിനായിരുന്നു പ്രാധാന്യം. ചരക്ക്-പൊതുഗതാഗതത്തെ ബാധിക്കാത്ത തരത്തിലാണ് കര്‍ഫ്യൂ നിയന്ത്രണം നടപ്പാക്കുന്നത്.

രണ്ടാഴ്ചത്തേക്കാണ് രാത്രി കര്‍ഫ്യൂ. തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമാക്കി നടത്തും. സംസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ക്യാംപെയിന്‍ നടത്തും. കേരളത്തില്‍ ബുധനും വ്യാഴവും മാസ് പരിശോധന നടത്തും. ഇതിലൂടെ രാത്രി കാലങ്ങളില്‍ പൊതു ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാകും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.

മറ്റു നിയന്ത്രണങ്ങള്‍

  • പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

  • വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും

  • തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും

  • പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

  • പൂരപ്പറമ്പില്‍ സംഘാടകര്‍ക്ക് മാത്രം അനുമതി

  • 24 ന് നടക്കുന്ന പകല്‍പ്പൂരം ഉണ്ടാകില്ല

  • നാളെയും മറ്റന്നാളും എന്‍ ഫോഴ്‌സ്‌മെന്റ് ക്യാമ്പയിന്‍ നടത്തും

  • ആള്‍ക്കൂട്ടം ഒഴിവാക്കുക ലക്ഷ്യം

  • ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മാസ് പരിശോധന

  • 3 ലക്ഷം പേരെ പരിശോധിക്കുക ലക്ഷ്യം

  • മാളുകള്‍ തീയറ്ററുകള്‍ എന്നിവയുടെ സമയം ഏഴ് മണിവരെയാക്കി നിജപ്പെടുത്തി

  • സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം പാടില്ല

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News