രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 62,097, ദില്ലിയില്‍ 28,395 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.മഹാരാഷ്ട്രയില്‍ 62,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 28,395 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വാക്സിന്‍ കമ്പനികളുമായി യോഗം ചേര്‍ന്നു. ദില്ലിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് അരവിന്ദ് കെജ്രിവാള്‍.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62,097 പേര്‍ക്ക് പുതുതായി കൊറോണരോഗം റിപ്പോര്‍ട്ട് ചെയ്തു. 519 മരണങ്ങളും സ്ഥിരീകരിച്ചു ചെയ്തത്. ദില്ലിയില്‍ 28,395 പേര്‍ക്കും യുപിയില്‍ 29,754 പേര്‍ക്കും രോഗം സ്ഥിരികരിച്ചു.

രാജ്യത്തെ വാക്സിന്‍ വിതരണം അവലോകനം ചെയ്യാനും ചെയ്യാനും തുടര്‍നടപടികള്‍ കൈക്കൊളാനും വാക്സിന്‍ കമ്പനികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേര്‍ന്നു. വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഝാര്‍ഖണ്ടില്‍ ഏപ്രില്‍ 22 മുതല്‍ 29 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.രാജസ്ഥാനില്‍ ഏപ്രില്‍ 22 വരെ 144 പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ഇന്ന് രാത്രി മുതല്‍ മെയ് 4 വരെ നൈറ്റ് കര്‍ഫ്യുവും പ്രഖ്യാപിച്ചു. അതേസമയം, ദില്ലിയില്‍ ലോക്ക്ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക് കടന്നു.

ദില്ലിയിലെ മിക്ക ആശുപത്രികളിലും അടുത്ത 12 മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ നിലവിലുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അതേസമയം, മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനെ പറ്റിയുള്ള അന്തിമ തീരുമാനം നാളെ് രാത്രി 8 മണിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിക്കും.

കോവിഡ് വാക്‌സിന്‍ പാഴാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ ആസൂത്രണയില്ലായ്മ കൊണ്ട് 44.78 ലക്ഷം ഡോസ് പാഴായി പോയെന്ന വിവരാവകാശ രേഖ അടിസ്ഥാനത്തിലാണ് വിമര്‍ശനം .അതേസമയം, വാക്സിന്‍ വിതരണത്തില്‍ കേരളം മാതൃകയാണെന്നും ദില്ലി ഹൈകോടതി പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News