
കൊവിഡ് എന്ന ഈ സുനാമി ഇത്ര വേഗത്തില്‍ പകരുമ്പോള്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട നിയന്ത്രണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന നൈറ്റ് കര്‍ഫ്യൂഎന്നത്… ഈ അവസരത്തില്‍ പലരും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും എല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് നൈറ്റ് കര്‍ഫ്യൂ? കൊവിഡ് 9 വരെ ഉറങ്ങി കിടന്നിട്ട് 9 മണിക്ക് ശേഷം ഇറങ്ങി ആളുകളെ പിടിക്കാന്‍ നില്‍ക്കുന്ന ഭീകരജീവിയാണോ? എന്നൊക്കെയുള്ളത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയാണ് ഡോക്ടര്‍ മുഹമ്മദ് അഷീല്‍. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അടങ്ങിയിരിക്കുന്നത്.
ഡോക്ടര്‍ മുഹമ്മദ് അഷീലിന്റെ വാക്കുകള്‍ ഇങ്ങനെ….
നമ്മള്‍ നൈറ്റ് കര്‍ഫ്യൂ എന്താണെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തൊട്ടാകെ നടപ്പിലാക്കി വരാറുള്ള ഒന്നാണ് നൈറ്റ് കര്‍ഫ്യൂ.
സ്വാഭാവികമായ ഒരു ചോദ്യമുണ്ടാകും കോവിഡ് നിയന്ത്രിക്കാന്‍ ആണെങ്കില്‍ പകല്‍ അല്ലേ കര്‍ഫ്യൂ വേണ്ടത്. പകല്‍ അല്ലേ ജനങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. പിന്നെ എന്തിനാണ് രാത്രിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത് എന്ന്. പകല്‍ നിലവില്‍ വരുന്ന കര്‍ഫ്യൂ നമുക്ക് ലോക്ക്ഡൗണ്‍ എന്നൊക്കെ വിളിക്കാം.
ഡല്‍ഹിയില്‍ ഒക്കെ ആണെങ്കില്‍ ആദ്യം നൈറ്റ് കര്‍ഫ്യൂ നിലവില്‍ വരുത്തി. ഇപ്പോള്‍ പകലും രാത്രിയും കര്‍ഫ്യൂ ആണ് അവിടെ. എന്താണ് നൈറ്റ് കര്‍ഫ്യൂ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കണം. ആദ്യമായി നൈറ്റ് കര്‍ഫ്യു വരുത്തുന്നത് ഒരു സന്ദേശം ഏവര്‍ക്കും പകര്‍ന്നു നല്‍കുക എന്നതാണ്. എന്നുവെച്ചാല്‍, ഗൗരവകരമായ എന്തോ നമുക്കുചുറ്റും നടക്കുന്നുണ്ട് എന്ന ബോധ്യം ആളുകളില്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.
ആ സന്ദേശം നമ്മള്‍ ഉള്‍ക്കൊള്ളുന്നത് പകല്‍സമയത്തെ കൂടിയാണ്. ഈ നൈറ്റ് കര്‍ഫ്യൂ കൊണ്ട് കോവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ അവിടെ നമ്മള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്തില്ലെങ്കില്‍ അതിന്റെ സന്ദേശം നമ്മള്‍ പകല്‍ സമയത്ത് കൂടി പ്രാവര്‍ത്തികം ആക്കിയില്ലെങ്കില്‍ ലോക്ഡൗണിലേക്ക് പോകേണ്ട ഒരു സാഹചര്യത്തിലേക്ക് നമ്മള്‍ വരും.
നൈറ്റ് കര്‍ഫ്യൂ നല്‍കുന്ന മെസ്സേജ് എന്തെന്നാല്‍ നമ്മള്‍ പകല്‍ പാലിക്കേണ്ട കാര്യങ്ങളുടെ കൂടി ഉണര്‍ത്താണ്. എന്ന് വച്ചാല്‍ നമ്മള്‍ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുദ്ധിയാക്കുകയും കൂട്ടം കൂടാതെ ഇരിക്കുകയും ചെയ്യുക എന്ന സന്ദേശം നല്‍കുകയാണ് രാത്രി കര്‍ഫ്യൂ വഴി ഉദ്ദേശിക്കുന്നത്.
അനാവശ്യമായ കാര്യങ്ങള്‍ ഒഴിവാക്കുക എന്നതുകൂടി നൈറ്റ് കര്‍ഫ്യൂ വഴി ഉദ്ദേശിക്കുന്നുണ്ട്. അനാവശ്യമായ യാത്രകളും ഒത്തുചേരലുകളും നിയന്ത്രിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട് ഇതിന്. രാത്രി കര്‍ഫ്യൂവിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും അതോടൊപ്പം തന്നെ പകലും മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ലോക്ക്ഡൗണിനെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും എന്ന സന്ദേശമാണ് നൈറ്റ് കര്‍ഫ്യൂ നല്‍കുന്നത്.
അതുപോലെതന്നെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ് അകത്ത് 75 പേരെ പ്രവേശിപ്പിക്കുക, 150 പേരെ പുറത്ത് പ്രവേശിപ്പിക്കുക.. തുടങ്ങിയ നിയന്ത്രണങ്ങള്‍ ഒക്കെ വരുമ്പോള്‍ 76 ആമത്തെ ആള്‍ക്ക് കോവിഡ് വരില്ലേ…151 ആമത്തെ ആള്‍ക്ക് രോഗം വരില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.
നമ്മള്‍ മനസ്സിലാക്കേണ്ടത് എന്തിനാണ് ഈ ലൈന്‍ വരയ്ക്കുന്നത് എന്നതാണ്. 75 എന്ന എണ്ണത്തിന് ശേഷം നിയമപരമായി നിങ്ങള്‍ക്ക് പ്രശ്‌നമുണ്ട് എന്നതാണ്. അതേസമയം നമ്മള്‍ വയ്‌ക്കേണ്ട ലൈന്‍ നമ്മളാണ് തീരുമാനിക്കുന്നത്. അതിനര്‍ത്ഥം പരമാവധി ആളുകള്‍ ഒരു മീറ്റിംഗ് പരിപാടിയോ ഒഴിവാക്കാവുന്നതാണെങ്കില്‍ അത് ഒഴിവാക്കുക. അതാണ് ആദ്യത്തെ കാര്യം.
രണ്ടാമത്തെ കാര്യം അത് നടത്തണമെങ്കില്‍ ഓണ്‍ലൈനായി നടത്താന്‍ സാധിക്കുമോ എന്നത് ആലോചിക്കുക.ഓരോ കൂടുന്ന ആളുകളുടെ എണ്ണത്തിലും റിസ്‌ക് കൂടുതലാണ് എന്നത് ആലോചിക്കുക. നമ്മുടെ ഉത്തരവാദിത്വമാണ് പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കുക എന്നത്. പക്ഷേ ഈ ഉത്തരവാദിത്വം പാലിക്കാത്തവര്‍ ഉണ്ടാകും അവര്‍ക്ക് വരച്ചിരിക്കുന്ന ലൈനാണ് ഈ എണ്ണം.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here