കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടുമണിവരെ

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഏപ്രില്‍ 21 മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട്
ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കുന്നത്

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും കത്തില്‍ യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News