ബംഗാള്‍ ആറാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി കാത്ത് 43 മണ്ഡലങ്ങള്‍

ബംഗാളിൽ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ. നോർത്ത് 24 പാർഗനാസ്, നാദിയ, ഉത്തര ദിനാജ്പുർ, പൂർവ ബാർധമാൻ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.

306 സ്തനാർത്ഥികലാണ് നാളെ ജനവിധി തേടുന്നത്. സിപിഐഎം നേതാവ് തന്മയ് ഭട്ടാചാര്യ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റായ്, തൃണമൂൽ നേതാക്കളായ ജ്യോതിപ്രിയ മാലിക്, ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്നതിലെ പ്രമുഖർ.

സംവിധായകൻ രാജ് ചക്രവർത്തി, സിനിമ നടി കൗശാനി മുഖർജി എന്നിവരും തൃണമൂൽ കോണ്ഗ്രസിന് വെണ്ടി മത്സര രംഗത്തുണ്ട്. അതേ സമയം മുണഘട്ടങ്ങളിലെ അക്രമസംഭവങ്ങൾ കണക്കിലെടുത്തു അതിശക്തമായ സുരക്ഷയാണ് സംസ്ഥാനത്തു ഒരുക്കിയിട്ടുള്ളത്. 1071 കമ്പനി സുരക്ഷാ സേനയെ ആണ് വ്യന്യാസിച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here