വാക്സിന്‍ ക്ഷാമം രൂക്ഷമാവുന്നു; വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് താ‍ഴുവീ‍ഴുന്നു; കൈമലര്‍ത്തി കേന്ദ്രം

കോവിഡ്‌ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ നൽകാതെ കേന്ദ്രം. കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്‌. പല കേന്ദ്രങ്ങളിലും സ്‌റ്റോക്ക്‌ തീർന്നു. അവശേഷിക്കുന്നത്‌ മൂന്നു ലക്ഷം ഡോസിൽ താഴെ മാത്രം‌‌.

50 ലക്ഷം ഡോസ്‌ വാക്‌സിൻ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഒമ്പത്‌ ദിവസംമുമ്പ്‌‌ കേന്ദ്രത്തിന്‌ കത്തയച്ചു. ഞായറാഴ്ചയാണ്‌ അവസാനമായി മൂന്ന്‌ ലക്ഷം ഡോസ്‌ എത്തിയത്‌. ചൊവ്വാഴ്ച വൈകിട്ട്‌ 5.30 വരെയുള്ള കണക്കുപ്രകാരം 2.9 ലക്ഷം ഡോസ്‌ വാക്‌സിൻ മാത്രമാണ്‌ ബാക്കി‌. ചൊവ്വാഴ്ച 1,80,702 പേർക്ക്‌ നൽകി. ആയിരത്തിലധികം വാക്‌സിൻ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ‌ ഇരുന്നൂറ്‌ കേന്ദ്രം മാത്രമാണ്‌ പ്രവർത്തിച്ചത്‌.

തിരുവനന്തപുരത്തെ ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിലടക്കം ചൊവ്വാഴ്ച വാക്‌സിൻ മുടങ്ങി. ഇനി അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ വാക്‌സിൻ വിതരണമില്ലെന്ന നോട്ടീസും പതിച്ചു. സംസ്ഥാനത്തെ മറ്റ്‌ മെഗാ ക്യാമ്പുകളിലും അവസ്ഥ ഇതുതന്നെ.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here