വി മുരളീധരനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് മുന്‍ പ്രചാരകന്‍; സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി മുരളീധരന്‍ ഒന്നും ചെയ്തില്ല

കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുന്‍ പ്രചാരകന്‍. ആര്‍എസ്എസിന്‍റെ മുന്‍ എറണാകുളം മലപ്പുറം മുന്‍ പ്രചാരകന്‍ ശരത്താണ് വി മുരളീധരനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുന്നു.

നിരന്തരമായി രാഷ്ട്രീയ ലക്ഷ്യം മാത്രംവച്ച് മുഖ്യമന്ത്രിക്കും കേരളത്തിനുമെതിരെ അനാവശ്യആരോപണങ്ങളുമായി രംഗത്തെത്തുന്നത് പൊതുസമൂഹത്തിന്‍ നിന്ന് വലിയ വിമര്‍ശനത്തിന് വ‍ഴിവച്ചതിന് പിന്നാലെയാണ് മുന്‍ ആര്‍എസ്എസ് പ്രചാരകന്‍ തന്നെ ബിജെപിയുടെ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തരംതാണ രീതിയിലാണ് കേരള രാഷ്ട്രീയത്തില്‍ വി മുരളീധരന്‍ ഇടപെടുന്നതെന്നും മുരളീധരന്‍റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ അന്തസില്ലാത്തതാണെന്നുമാണ് ശരത്ത് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തിനുവേണ്ടി വി മുരളീധരന്‍ കേന്ദ്ര സഹമന്ത്രി പദവി ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ല.

രാജ്യത്തും കേരളത്തിലും കൊവിഡ് വ്യാപിക്കുന്നൊരു കാലത്ത് കേന്ദ്രസഹമന്ത്രിക്ക് ഒരുപാട് കാര്യങ്ങല്‍ ചെയ്യാനുണ്ട് എന്നാല്‍ ഇതൊന്നും ചെയ്യാതെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തരംതാണ രീതിയിലുള്ള പ്രതികരണങ്ങള്‍ നടത്തി സ്വയം അപഹാസ്യനാവുകയാണെന്നും ശരത്ത് എടത്തില്‍ ഫെയ്സ്ബുക്കില്‍ പറയുന്നു.

ശരത്ത് എടത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നിരവധി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വി മുരളീധരനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News