കൊവിഡ് ആശങ്കയ്ക്ക് പിന്നാലെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമവും രൂക്ഷം

കൊവിഡ് ആശങ്കയിൽ പ്രതിസന്ധിയായി ഓക്സിജൻ ക്ഷാമവും. ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളിൽ പുലർച്ചയോടെ താൽകാലിക ആവശ്യത്തിനുള്ള ഓക്സിജൻ എത്തിച്ചു. എന്നാൽ മിക്ക ആശുപത്രികളിലും നാളെ രാവിലെവരെയുള്ള ഓക്സിജൻ സ്റ്റോക്കുകൾ മാത്രമാണ് ഉള്ളത്.

രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോൾ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമവും വലിയ ആശങ്ക ഉണ്ടാക്കുന്നു. രാജ്യത്തെ ഒട്ടുമിക്കാ സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം നേരിടുന്നു.

രാജ്യതലസ്ഥാനത്തും വലിയ ആശങ്കയാണ് ഓക്സിജൻ ക്ഷാമം. ദില്ലിയിലെ പ്രധാനപ്പെട്ട സർക്കാർ സ്വകാര്യ ആശുപത്രികളിലും 8 മുതൽ 12 മണിക്കൂർ വരെ പയോഗിക്കാനുള്ള ഓക്സിൻജൻ സ്റ്റോക്ക് മാത്രമായൊരുന്നു ഉണ്ടായിരുന്നത്.

വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഇന്ന് പുലർച്ചയോടെ ദില്ലിയിലെ ആശുപത്രികളിൽ നിലവിലെ ആവശ്യത്തിനുള്ള ഓക്സിജൻ എത്തിച്ചത് കുറച്ചു ആശ്വാസം നൽകുന്നുണ്ട്.

പ്രധാനപ്പെട്ട ആശുപത്രിയായ എൽഎൻജെപി ആശുപത്രിയിൽ പുലർച്ചയോടെ 10 ടണ് ഓക്സിജൻ എത്തിച്ചു. ഗംഗ രാം ആശുപത്രിയിൽ നാളെ രാവിലെ 9 മാണി വരെയുള്ള ഓക്സിജൻ മാത്രമാണ് ഉള്ളത്. ദില്ലിക്ക് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും സമാനമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

അതേ സമയം ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന്റെഭാഗമായി വ്യവസായ മേഖലകൾക്ക് നൽകുന്നത് 22 മുതൽ നിർതിവെക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here