കൊവിഡ് അതിതീവ്ര വ്യാപനം: സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കം

സംസ്ഥാനത്ത് മാസ് പരിശോധനക്ക് തുടക്കമായി . സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഇന്നും പല കേന്ദ്രങ്ങളിലും വാക്സിന്‍ ദൗര്‍ബല്യം മൂലം പ്രതിരോധ കുത്തിവെയപ്പ് മുടങ്ങി.

കൊവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആന്‍റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗ തീവ്രത നിലനില്‍ക്കുന്ന മേഖലകളിലെല്ലാം ജനങ്ങളെ കൂടുതലായി പരിശോധിക്കാന്‍ തീരുമാനിച്ചു.

രോഗ തീവ്രത നിലനില്‍ക്കുന്ന മേഖലകളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തും. പരിശോധനകള്‍ക്കായി പ്രത്യേക സൗകര്യം മിക്ക സ്ഥലത്തും ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ കൊവിഡ് പ്രതിരോധ വാകിസിനേഷന്‍ ഇന്നും പല സ്ഥലത്തും മുടങ്ങി. പരിമിതമായ തോതില്‍ മാത്രമാണ് വാക്സിന്‍ അവശേഷിക്കുന്നത്. രണ്ടര ലക്ഷം വാക്സിന്‍ ഉടനെത്തും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ വാക്സിന്‍ എത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News