കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി ; ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസം

കൊവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനസര്‍ക്കാര്‍. ഹൈറിസ്‌ക് സമ്പര്‍ക്കത്തിന് നിരീക്ഷണം 14 ദിവസമാക്കി തീരുമാനമായി. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ഇത്തരത്തില്‍ രോഗലക്ഷണങ്ങളുള്ള ആളുകള്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേരാകണം.

ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാം. നെഗറ്റീവാണെങ്കിലും ക്വാറന്റയിനില്‍ തുടരണം.

അതേസമയം, വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 24, 25 തീയതികളിലാണ് നിയന്ത്രണം. അവശ്യ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കൂ.

ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ വാക്സിന്‍ വിതരണം നടത്തണമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. വര്‍ക്ക് ഫ്രം ഹോമിന് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം 50 % പേര്‍ മാത്രം ഹാജരായാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ നടത്താവു. ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും തീരുമാനമായി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News