എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷം

എറണാകുളം ജില്ലയിലും വാക്സിൻ ക്ഷാമം രൂക്ഷമായി.അവശേഷിക്കുന്ന 25,000 ഡോസ് വാക്സിൻ ഇന്നത്തോടെ നൽകിത്തീരും.

ഇന്ന് കുട്ടികൾക്കുള്ള കുത്തിവെപ്പ് ദിവസമായിരുന്നതിനാൽ സർക്കാർ ആശുപത്രികളിൽ വാക്സിൻ വിതരണം ഇന്നുണ്ടായിരുന്നില്ല.

നേരത്തെ 200 ഓളം കേന്ദ്രങ്ങളിലായി പ്രതിദിനം 40,000 ഡോസ് വാക്സിനാണ് വിതരണം ചെയ്തിതിരുന്നത്.

എന്നാൽ ക്ഷാമം അനുഭവപ്പെട്ടതോടെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 160 ആയി ചുരുങ്ങി. കൂടാതെ  40 ഓളം മെഗാ വാക്സിൻ വിതരണ ക്യാമ്പുകൾ പൂർണ്ണമായും അവസാനിപ്പിച്ചു.

വൈകീട്ടോടെ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ വിതരണം അവതാളത്തിലാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here