നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; 22 കൊവിഡ് ബാധിതര്‍ മരിച്ചു

ഓക്‌സിജന്‍ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം നടന്നത്.

വെന്റിലേറ്ററില്‍ ചികില്‍സയിലുണ്ടായിരുന്നവരാണ് മരണമടഞ്ഞത്. ആശുപത്രിപരിസരത്ത് ഓക്‌സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്.

ഇതോടെ, വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. അതേസമയം ടാങ്കറില്‍നിന്ന് ഓക്‌സിജന്‍ ചോരുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇന്ന് ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചേർച്ചയുണ്ടായത്.ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമായതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാഗേഷ് ടോപ്പേ പറഞ്ഞു.

വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ഓക്സിജൻ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.  സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികൾ രക്ഷപ്പെടില്ലെന്നും കർശന നടപടികൾ ഉണ്ടാകുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News