നെയ്യാറ്റിൻകര ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന സജീവ ബിജെപി പ്രവർത്തകനായ പൂജാരി അറസ്‌റ്റിൽ

ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്‌ത‌ കേസിൽ ബിജെപി/ആർഎസ്‌എസ്‌ പ്രവർത്തകനായ പൂജാരി അറസ്റ്റിൽ. നെയ്യാറ്റിൻകര പെരുമ്പഴുതുർ ക്ഷേത്രത്തിലെ മോഷണത്തിനാണ് കൊട്ടാരക്കര തേവന്നൂർ സ്വദേശി ശങ്കരനാരായണനെ പൊലീസ് പിടികൂടിയത്.

ഇയാൾ നാട്ടിൽ സജീവ ആർഎസ്‌എസ്‌ ബിജെപി പ്രവർത്തകനാണ്‌. സമൂഹമാധ്യമങ്ങളിലടക്കം ബിജെപിക്കാരനെന്ന്‌ വ്യക്തമാക്കുന്ന പോസ്‌റ്റുകളും കാണാം. തേവന്നൂർ പഞ്ചായത്ത്‌ തേവന്നൂർ വാർഡിൽത്തന്നെയാണ്‌ സ്വന്തം വീട്‌. മുൻപും മോഷണം, ചാരായം വാറ്റ്‌ കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്‌.

നെയ്യാറ്റിൻകര പെരുമ്പഴുതുർ മഹാവിഷ്‌ണു ക്ഷേത്രത്തിലെ മൂന്നര പവൻ തിരുവാഭരണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ശങ്കരനാരയണൻ പെരുമ്പഴുതുർ ക്ഷേത്രത്തിൽ കഴിഞ്ഞ കുറേ നാളുകളായി താൽക്കാലിക പൂജാരിയായി ജോലി നോക്കി വരികയായിരുന്നു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യലിലാണ് ശങ്കരനായണൻ കുറ്റം സമ്മതിച്ചത്. തിരുവാഭരണം കൊട്ടാരക്കരയിലെ ഒരു ബാങ്കിൽ പണയം വച്ചിരിക്കുകയാണെന്ന് പ്രതി പറഞ്ഞു.

നെയ്യാറിൻകര അരുമാനൂർ ക്ഷേത്രത്തിൻ കഴിഞ്ഞ വർഷം താൽക്കാലിക പൂജാരിയായി ജോലി ചെയ്യുന്ന സമയം അവിടെ നിന്നും സ്വർണ്ണ പൊട്ടുകൾ മോഷ്ടിച്ചകേസിലും ശങ്കരനാരായണൻ പ്രതിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News