കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തം

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്നും ഉയർന്ന തുക നൽകി സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങുന്നത് അംഗീകരിക്കാൻ ആകില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേ സമയം രാഹുൽ ഗന്ധി,പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും ശക്തമായ വിമർശനവുമായി രംഗത്തെത്തി.വാക്സിൻ നയം വാക്സിൻ വിവേചനമെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

വാക്സിൻ പൊതു ഇന്ദിയിൽ ലഭ്യമാക്കിയുള്ള പുതിയ നയമാണ് കേന്ദ്രസർസർക്കാർ സ്വീകരികുന്നത്. എന്നാൽ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞിമാറുന്ന കേന്ദ്രസർകാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

വാക്സിനുകൾ 400 രൂപ നിരക്കിൽ സംസ്ഥാനങ്ങൾക്കും 600 രൂപ നിരക്കിൽ സ്വാകാര്യ ആസ്പത്രികൾക്കും വിൽക്കാനുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനം പിൻവലിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള ചുമതല കേന്ദ്രസർക്കാറിന് ഉണ്ടെന്ന് പിഎം കെയർ ഫണ്ടിൽ നിന്നും പണമെടുത്തു വാക്സിൻ ലഭ്യമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അതേ സമയം പബ്ലിക്ക് റിലേഷൻ അഭ്യാസം നിർത്തുവെച്ചു പ്രതിസന്ധിയെക്കുറിച്ചു  പ്രതിപക്ഷത്തോട് സംസാരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

വാക്സിൻ, ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധിയും രംഗത്തെത്തി. കേന്ദ്രത്തിന്റെ അലംഭാവമാണ് ഇപ്പോൾ ഓക്സിജനും, വാക്സിനും വേണ്ടി പ്രയാസപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി വാക്സിൻ വിവേചനമെന്നാണ് പുതിയ വാക്സിൻ നയത്തെ വിമർശിച്ചത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News