ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു; ഇനിയുള്ളത് 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ തീരുന്നു. ഗംഗ രാം ആശുപത്രിയിൽ 5 മണിക്കൂർ നേരത്തെക്കുള്ള ഓക്സിജൻ മാത്രം

58 കോവിഡ് രോഗികൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. 10 പേർ ഐസിയുവിലുമുണ്ട്. അതേസമയം സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ 2 മണിക്കൂർ നേരത്തെക്കുളള ഓക്സിജൻ മാത്രം

300 കോവിഡ് രോഗികൾ ഉള്ള ആശുപത്രിയാണിത്. എന്നാല്‍  ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെ ദില്ലിയിലെ ആശുപത്രികളിൽ പുലർച്ചയോടെ താൽക്കാലിക ആവശ്യത്തിനുള്ള ഓക്സിജൻ എത്തിച്ചു. എന്നാൽ മിക്ക ആശുപത്രികളിലും നാളെ രാവിലെ വരെയുള്ള ഓക്സിജൻ സ്റ്റോക്കുകൾ മാത്രമാണ് ഉള്ളത്.

അപ്പോളോ ആശുപത്രിയിൽ ഓക്സിജൻ 10 മുതൽ 12 മണിക്കൂർ വരെ മാത്രമാണുള്ളത്. 350ൽ അധികം കോവിഡ് രോഗികൾ ഉള്ള ആശുപത്രിയാണ് അപ്പോളോ

രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോൾ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമവും വലിയ ആശങ്ക ഉണ്ടാക്കുന്നു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം നേരിടുകയാണ്. രാജ്യതലസ്ഥാനത്തും വലിയ ആശങ്കയാണ് ഓക്സിജൻ ക്ഷാമം.

ദില്ലിയിലെ പ്രധാനപ്പെട്ട സർക്കാർ സ്വകാര്യ ആശുപത്രികളിലും 8 മുതൽ 12 മണിക്കൂർ വരെ ഉപയോഗിക്കാനുള്ള ഓക്സിൻജൻ സ്റ്റോക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel