സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര ചക്രവര്‍ത്തി

സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര ചക്രവര്‍ത്തി ഇപ്പോള്‍.മോഹന്‍ലാല്‍ ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗം ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത് എന്നീ സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയന്‍താര. രജനിയുടെ ‘ കുസേലന്‍ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാന്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം.

തുടര്‍ന്ന് പഠനത്തിനായി അഭിനയം താല്‍ക്കാലികമായി നിര്‍ത്തിയ നയന്‍താര ചക്രവര്‍ത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയന്‍താരയായിട്ടല്ല. മിസ്സ് നയന്‍താരാ ചക്രവര്‍ത്തിയായി നായികയാവാന്‍. തമിഴ്-തെലുങ്ക് സിനിമാ വേദിയില്‍ നിന്നും വലിയ ഓഫറുകള്‍ താരത്തെ തേടി എത്തി തുടങ്ങി. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു.

ഏപ്രില്‍ 20 ന് തന്റെ പത്തൊന്‍പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയന്‍താര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സാ ഹാര്‍ട്ട് കോളജില്‍ ബി ഏ മാസ്സ് കമ്മ്യൂണിക്കേഷന്‍-ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ മിസ്സ് നയന്‍ താര ചക്രവര്‍ത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like