മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസ്: സലീം മടവൂര്‍

മുരളീധരന്‍ വഹിക്കുന്നത് മാരക വൈറസെന്ന് എല്‍വൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. ഇപ്പോള്‍ ചെയ്യുന്നത് പോലെയല്ല ചികിത്സിക്കേണ്ടതെന്ന് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്ന രോഗികളുടെ ദയനീയ ചിത്രം പുറത്തു വന്ന യുപിയിലേയും മഹാരാഷ്ട്രയിലേയും സര്‍ക്കാരുകളോട് പറഞ്ഞു കൊടുക്കാനാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ തയാറാകേണ്ടത്.

മുരളീധരന്റെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും മുരളീധരന്‍ രാജ്യസഭയില്‍ പ്രതിനിധീകരിക്കുന്ന മഹാരാഷ്ട്രയിലുമാണ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്നഉത്തര്‍ പ്രദേശില്‍ ആശുപത്രികളില്‍ പ്രവേശനം കിട്ടാതെയും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കഴിയാതെയും ദുരിതമനുഭവിക്കുകയാണ്.

എന്നാല്‍ എല്ലാ ചികിത്സകളും സൗജന്യമായി ഒരുക്കുന്ന കേരളത്തില്‍ വാക്‌സിനു വേണ്ടി തിരക്കുകൂട്ടുന്നുവെന്ന് പറഞ്ഞ് കേന്ദ്രമന്ത്രിയുടെ നിലവാരം മറന്ന് മുരളീധരന്‍ അല്‍പത്തം കാണിക്കുകയാണ്. ഇത്തരം നെറികെട്ട രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര മന്ത്രി കോവി ഡിനെക്കാള്‍ മാരകമായ വൈറസാണ് വഹിക്കുന്നതും പരത്തുന്നതും കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കേന്ദ്ര മന്ത്രി സ്വയം ദുരന്തമായി മാറുന്നത്.ഇദ്ദേഹത്തെ മനോരോഗ പരിശോധനക്ക് വിധേയനാക്കണം.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News