വാക്‌സിനു വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

കൊവിഡ് വാക്‌സിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

മുഖ്യമന്ത്രി കത്തുകള്‍ അയക്കുന്നത് അനാവശ്യമായിട്ടാണെന്നും അങ്ങനെ പല കത്തുകളും അയച്ചതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വാക്സിനുവേണ്ടി കേന്ദ്രത്തിന് കത്തയച്ചത്.

വാക്സിന്‍ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

മെയ് ഒന്നിനു മുമ്പ് ശൂന്യതയില്‍ നിന്ന് മോഡിക്ക് വാക്‌സിനുണ്ടാക്കാനാകില്ല. എല്ലാം അള്ളാഹു തീരുമാനിക്കുമെന്ന കെ ടി ജലീലിന്റെ അഭിപ്രായം പള്ളിയില്‍പോയി പറഞ്ഞാല്‍ മതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News