
കൊവിഡ്-19ന്റെ രണ്ടാം തരംഗം നേരിടുന്നതിന് ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ഭൗര്‍ലഭ്യം നിലവില്ല.
രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
ലോകത്താകെ 30 ലക്ഷം പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് രണ്ടാം തരംഗം ആരോഗ്യവിദഗ്ധരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വേഗം ആര്‍ജിച്ചു. ആശങ്കാജനകമായ സാഹചര്യമാണ്. മരണവും ചികിത്സ ലഭിക്കാത്തതും കിടക്കകളില്ലാത്തതുമായ വാര്‍ത്ത വരുന്നു. ഒന്നാം തരംഗത്തില്‍ പരമാവധി പേര്‍ക്ക് രോഗം വരാതിരിക്കാന്‍ ശ്രമിച്ചു.
രോഗികള്‍ക്ക് മികച്ച ചികിത്സയും ലഭ്യമാക്കി. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാന്‍ സാധിച്ചു. ഏറ്റവും ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ അവസാനമാണ് രോഗവ്യാപനം ഉണ്ടായത്. വളരെ കുറഞ്ഞ മരണനിരക്ക് നിലനിര്‍ത്താന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ ആരോഗ്യസംവിധാനം സജ്ജീകരിച്ചു സംസ്ഥാനത്ത്. നിലവില്‍ ഓക്സിജന്‍ 74.25 മെട്രിക് ടണ്‍ ആണ്. 219.22 മെട്രിക് ടണ്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 9735 ഐസിയു കിടക്കകള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ 2650 ഐസിയു കിടക്കകള്‍ മാത്രമെടുത്താല്‍ കോവിഡ് നോണ്‍ കോവിഡ് ബാധിതര്‍ 50 ശതമാനമേ ഉള്ളൂ. 3776 വെന്റിലേറ്റര്‍ സംസ്ഥാനത്തുണ്ട്. 277 വെന്റിലേറ്ററിലാണ് നിലവില്‍ കോവിഡ് രോഗികള്‍ ഉള്ളത്.
2653 സര്‍ക്കാര്‍ വെന്റിലേറ്ററില്‍ 18.22 ശതമാനം മാത്രമാണ് രോഗികളുള്ളത്. 2249 കേന്ദ്രങ്ങളിലായി 1,99,256 കിടക്കകള്‍ സംസ്ഥാനത്ത് സജ്ജമാണ്. കോവിഡ് ചികിത്സ നല്കാന് 136 സ്വകാര്യ ആശുപത്രികളില്‍ 5713 കിടക്കകളുണ്ട്. സമഗ്രവും സുസജ്ജവുമായ സംവിധാനം ഒരുക്കി. വരും ദിവസങ്ങളില്‍ അവ വിപുലീകരിക്കും.
ബ്രേക് ദി ചെയിന്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ഓരോ തദ്ദേശ സ്ഥാപനവും ബ്രേക് ദി ചെയിന്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ആള്‍ക്കൂട്ടം, അടഞ്ഞ സ്ഥലം അടുത്ത് ഇടപെടല്‍ എന്നിവ ഒഴിവാക്കണം. ഇത് അനിവാര്യമാണ്. രോഗവ്യാപന തോത് ശക്തമായ സാഹചര്യമാണ്. ആളുകള്‍ കൂട്ടം ചേരരുത്.
പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുള്ള ഒരു പരിപാടിയും പാടില്ല. അടഞ്ഞ ഇടങ്ങളില്‍ കൂട്ടം ചേരുന്നതും ഒഴിവാക്കണം. വാക്സീനേഷന് പരമാവധി പേര്‍ക്ക് വേഗത്തില്‍ നല്‍കുക പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here