ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം ; മുഖ്യമന്ത്രി

ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം പരിഹരിക്കാന്‍ കേന്ദ്രം ഇടപ്പെടണം. മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം ഇടപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ പോളിസി കേരളത്തിന് പ്രതികൂലമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനാണ് കേന്ദ്രം പറയുന്നത്.

കൊവിഡ് കാരണം വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപക്ക് നല്‍കുന്ന വാക്‌സിന്‍ 400 രൂപക്ക് സംസ്ഥാനത്തിന് ലഭിക്കൂ. ഇത് കാരണം സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

ദിവസേന 3,70,000 വാക്‌സിന്‍ വിതരണം ചെയ്യേണ്ടതുണ്ട്. ഇനി ദിവസേന 370000 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെങ്കിലെ ലക്ഷ്യം നിറവേറ്റാന്‍ കഴിയു. അതിനാല്‍ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രം ഇടപെടണം. മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗം രാജ്യത്താകെ ശക്തമായി തുടരുകയാണ്. ഇന്ന് 121763 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ടെസ്റ്റ്,നിരീക്ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 17. 69 ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. രോഗികള്‍ കൂടുതല്‍ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലാണ് രണ്ടാം വ്യാപനം. ആശങ്ക ജനകമായ സാഹചര്യം ഉടലെടുക്കുകയാണ്. രണ്ടാം തരംഗം ആരോഗ്യ വിദഗ്ദര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മാരകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാഗ്രതയോടെ കോവിഡിനെ തടയാന്‍ കഴിഞ്ഞ ജനതയാണ് നാം. അത് ലോകത്തിന് മുന്നില്‍ തെളിയിച്ചതാണ്. ആശങ്ക ജനകമായ സാഹചര്യം ഉടലെടുക്കുന്നു. സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ സര്‍ജ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണം.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News