എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുക. ട്യൂഷൻ സെന്ററുകൾ നടത്താൻ പാടില്ല. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൌൺ ഇപ്പോൾ ആലോചിക്കുന്നില്ല. രാത്രി 7.30ന് കടകൾ അടക്കണമെന്നും എന്നാൽ ചിലയിടങ്ങളിൽ ഇളവ് വേണമെന്നും മുഖ്യമന്ത്രി

നേരത്തേ നിശ്ചയിച്ച കല്യാണം ​ഗൃഹപ്രവേശം എന്നിവ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. 75 പേർ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 75 ൽ എത്തിക്കാതെ പങ്കാളിത്തം എത്രത്തോളം കുറയ്ക്കാനാകുമോ അത്രയും നല്ലതായിരിക്കും.

മറ്റുള്ളവരെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍മാര്‍ ഉപയോഗിക്കും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുക. ട്യൂഷൻ സെന്ററുകൾ നടത്താൻ പാടില്ല.

ഏപ്രില്‍ 24 ശനിയാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം സര്‍ക്കാര്‍-പൊതുമേഖലാ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

അതേസമയം ആ ദിവസത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. 24 നും 25 നും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ.

സമ്മ‍ർ ക്യാംപുകൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് തുടരേണ്ടതില്ല. ബീച്ച് പാർക്ക് എന്നിവിടങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നത് പൊലീസും സെൻട്രൽ മജിസ്ട്രേറ്റുമാരും പൂ‍ർണ്ണമായും ഉറപ്പാക്കണം.

രാത്രികാല നിയന്ത്രണം ശക്തമായി തുടരും. രാത്രികാലങ്ങളിൽ ആഹാരത്തിന് വിഷമമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പുകാലമായതിനാൽ വീടുകളിൽ നിന്നല്ലാതെ ഹോട്ടലിനെ ആശ്രയിക്കുന്നവരുമുണ്ടാകും. അത്തരം ആളുകൾക്ക് ഭക്ഷണം ലഭ്യമാകുക എന്നത് പ്രധാനമാണ്. അത്തരം ക്രമീകരണം അതത് സ്ഥലത്ത് ഉണ്ടാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News