രാത്രികാല നിയന്ത്രണം ശക്തമായി തുടരും, ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം, നോമ്പെടുക്കുന്നവരെ ബുദ്ധിമുട്ടിയ്ക്കരുത് ; മുഖ്യമന്ത്രി

രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നോമ്പുകാലത്തും മറ്റും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പഴയ വാര്‍ഡ് തല സമിതി പുനരുജ്ജീവിപ്പിക്കും. അതിനുതാഴെ ബൂത്ത് തലത്തില്‍ സമിതികള്‍ ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അത് ചെയ്താലും കുഴപ്പമില്ല. വാര്‍ഡ് അംഗം, ആശാവര്‍ക്കര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് പ്രതിനിധി, വളണ്ടിയര്‍മാര്‍,
റവന്യൂ അധികൃതര്‍ എന്നിവരടങ്ങിയ ടീം എല്ലാ സ്ഥലത്തും ഉണ്ടാക്കാനാകണം.

ഓക്‌സിജന്‍ നമുക്ക് ആവശ്യത്തിനുണ്ട്. നമ്മുടെ ആവശ്യം ഉറപ്പാക്കി മാത്രം പുറത്തു കൊടുക്കുന്നത് പരിഗണിക്കാം എന്നാണ് കണ്ടിട്ടുള്ളത്. മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ നല്‍കണം. തൊഴിലിന് തടസ്സം വരുന്നെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ളവയില്‍ ശ്രദ്ധിക്കണം. പ്രതിരോധ – ചികിത്സ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ കൂടി സഹകരിപ്പിക്കും. ഇതിനായി അവരുടെ യോഗം വിളിക്കും. സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖറ്യമന്ത്രി വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് പൊതുവെ ബുദ്ധിമുട്ടുണ്ടാക്കും എന്നത് ശരിയാണ്. എല്ലാവരും സഹകരിക്കണം. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും രോഗബാധയുടെ തോത് വര്‍ധിച്ചതാണ്. അതു കൂടി കണക്കിലെടുത്ത് നല്ല നിലയില്‍ ജാഗ്രത കാണിക്കണം.മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News