തിരുവനന്തപുരം നഗരസഭയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്നു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നഗരസഭയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ വോളന്റിയര്‍മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏകോപിപ്പിക്കും.
ADVERTISEMENT
കണ്‍ട്രോള്‍ റൂമില്‍ നിന്നും നഗരസഭ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. നഗരസഭയുടെ ആംബുലന്‍സ് സേവനങ്ങള്‍, കണ്ടെയിന്‍മെന്റ് സോണുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, കോവിഡ് പ്രോട്ടോേക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിന്മേലുള്ള പരാതികള്‍ എന്നീ സേവനങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭ്യമാകും.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കണ്‍ട്രോള്‍ റൂം നമ്പര്‍
0471-2377702
0471-2377706
Get real time update about this post categories directly on your device, subscribe now.