ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. 306 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

സിപിഐഎം നേതാവ് തന്മയ് ഭട്ടാചാര്യ, സിപിഐ നേതാവ് ശ്രീകുമാര്‍ മുഖര്‍ജി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റായ്, തൃണമൂല്‍ നേതാക്കളായ ജ്യോതിപ്രിയ മാലിക്, ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്നതിലെ പ്രമുഖര്‍. സംവിധായകന്‍ രാജ് ചക്രവര്‍ത്തി, സിനിമ നടി കൗശാനി മുഖര്‍ജി എന്നിവരും തൃണമൂല്‍ കോണ്ഗ്രസിന് വെന്‍സി മത്സര രംഗത്തുണ്ട്.

അതേസമയം, മുന്‍ഘട്ടങ്ങളിലെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്തു അതിശക്തമായ സുരക്ഷയാണ് സംസ്ഥാനത്തു ഒരുക്കിയിട്ടുള്ളത്. 779 കമ്പനി കേന്ദ്ര സേനയെ ആണ് വിന്യസിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള ഘട്ടങ്ങള്‍ ഒരുമിച്ചു നടത്തണമെന്ന് തൃണമൂല്‍ കോണ്ഗ്രസ് അവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News