ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി

ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദില്ലി ഹൈക്കോടതി. രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ദില്ലി ഹൈക്കോടതി നിർദേശിച്ചു.ആശുപത്രികളിൽ ഓക്സിജൻ സപ്ലൈ ഉറപ്പാക്കാനും കേന്ദ്രസർക്കാറിന് നിർദേശം നൽകി. അതേ സമയം ദില്ലിയിൽ മിക്ക ആശുപത്രികളിലും അതിരൂക്ഷമാണ് ഓക്സിജൻ ക്ഷാമം.

ഓക്സിജൻ ക്ഷാമത്തിൽ മാക്‌സ് ആശുപത്രി നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കുമ്പോഴാണ് ദില്ലി ഹൈക്കോടതി കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകിയ കോടതി ഓക്സിജൻ സപ്ലൈ ഉറപ്പാക്കാനും നിർദേശം നൽകി.

സ്റ്റീൽ പ്ലാന്റ്കളിൽ അടക്കം വാണിജ്യ ആവശ്യത്തിന് നൽകുന്ന ആ ഓക്സിജൻ നിർത്തിവെച്ചു ആശുപത്രികൾക്ക് നൽകണമെന്നും ഓക്സിജൻ കൊണ്ടുവരുന്നതിനായി പ്രത്യേക കോറിഡോർ ഉണ്ടാകണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം ഇനിയും കേന്ദ്രസർക്കാർ തഥാർഥ്യത്തിലേക്ക് വരാത്തത് എന്താണെന്നും കോടതി രൂക്ഷഭാഷയിൽ ചോദിച്ചു. ദില്ലിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു പ്രധാനപെട്ട ആശുപത്രികളിൽ ഓക്സിജൻ സ്തോക്കുണ്ടായിരുന്നത്. അതേ സമയം ഓക്സിജൻ ക്ഷാമം രൂക്ഷയതോടെ ദില്ലിക്കുള്ള ഓക്‌സജൻ വിഹിതം കൂട്ടാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here