ആശങ്കയായി കോവിഡ് രണ്ടാം തരംഗം; മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഉത്തർപ്രദേശിൽ 33,214 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തു.മഹർഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മെയ്‌ 1 വരെയാണ് നിയന്ത്രണം . ഗോവയിൽ ഏപ്രിൽ 30 വരെ നൈറ്റ്‌ കർഫ്യു പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 67,468 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു.568 മരണങ്ങളും സ്ഥിരീകരിച്ചു ചെയ്തത്. കർണാടകയിൽ 23,558 പേർക്കും യുപിയിൽ 33,214 പേർക്കും രോഗം സ്ഥിരികരിച്ചു. യുപിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട്‌ ചെയ്തത്.കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മഹർഷ്ട്രയിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു.വിവാഹ ചടങ്ങുകളിൽ 25 പേർക്ക് പങ്കെടുക്കാം.മാളുകൾ മാർക്കറ്റുകൾ ഉൾപ്പടെ അടച്ചിടും. മെയ്‌ 1 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് വിലക്കില്ല. കർണാടകയ്ക്ക് പിന്നാലെ ഗോവയിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ യാണ് കർഫ്യു. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മിസോറാമിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു.

അതേസമയം ഭരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്‌സിനായ കോവാക്സിൻ, വകഭേദം സംഭവിച്ച കൊറോണ വൈറസിനെ ഫലപ്രദമായി നിർവീര്യമാക്കുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. മ്യൂട്ടെഷൻ സംഭവിച്ച ജീനുകളെ കൊവാക്സിൻ നിർവീര്യമാക്കുമെന്നാണ് ICMR ന്റെ പഠനം വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News