മികച്ച പാർലമെൻ്റേറിയൻ എന്ന പ്രശംസ ഏറ്റുവാങ്ങിയാണ് കെ കെ രാഗേഷ് എം പി രാജ്യസഭയുടെ പടിയിറക്കം

മികച്ച പാർലമെൻ്റേറിയൻ എന്ന പ്രശംസ ഏറ്റുവാങ്ങിയാണ് കെ കെ രാഗേഷ് എം പി രാജ്യസഭയുടെ പടിയിറങ്ങുന്നത്.കർഷക സമരത്തിന് നേതൃത്വം നൽകിയതുൾപ്പെടെ പാർലമെൻ്റിന് പുറത്തും ദേശീയ ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ് കെ കെ രാഗേഷ് കാഴ്ചവച്ചത്.കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ വർഗ്ഗീയ നയങ്ങൾക്ക് എതിരെ പ്രതിപക്ഷ നിരയിലെ പ്രധാന പോരാളിയായിരുന്നു കെ കെ രാഗേഷ്.

കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗമായിരുന്നെങ്കിലും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പാർലമെൻ്റിൽ ഉയർന്ന ശബ്ദമായിരുന്നു കെ കെ രാഗേഷിൻ്റേത്. ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിക്കാൻ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പോലും മടിച്ചു നിന്നപ്പോൾ ഷായ്ക്ക് നേരെ വിരൽ ചൂണ്ടി രാഗേഷ് നടത്തിയ പ്രസംഗം ദേശീയ ശ്രദ്ധയാകർഷിച്ചു.മിസ്റ്റർ അമിത് ഷാ താങ്കൾ രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയാണ് ആർ എസ് എസ് പ്രചാരകനെ പോലെ സംസാരിക്കരുത് എന്നായിരുന്നു നടുത്തളത്തിൽ മുഴങ്ങിയ കെ കെ രാഗേഷിൻ്റെ ഉറച്ച ശബ്ദം.പാർലമെൻ്റേറിയൻ എന്ന നിലയിൽ കെ കെ രാഗേഷിൻ്റെ മികവ് കണ്ട അവസരങ്ങൾ നിരവധി.

ഹാജർ നില, ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ തുടങ്ങിഎം പിമാരുടെ പ്രകടനം വിലയിരുത്തുന്ന അളവ് കോലുകളെല്ലാം ശരാശരിയേക്കാൾ എത്രയോ മുകളിൽ.പൗരത്വബിൽ, കാർഷിക ബില്ലുകൾ,ജമ്മുകാശ്മീർ ബിൽ, മുത്തലാഖ് നിയമം, യു എ പി എ നിയമം തുടങ്ങി ജന ദ്രോഹ വർഗ്ഗീയ നയങ്ങൾക്കെതിരെ കെ കെ രാഗേഷിൻ്റെ ഇടപെടൽ ശക്തമായിരുന്നു.പാർലമെൻ്റിന് പുറത്തും സമാനതകളില്ലാത്ത പ്രവർത്തനമാണ് കെ കെ രാഗേഷ് കാഴ്ചവച്ചത്.രാജ്യ തലസ്ഥാനത്തെ കർഷക സമരത്തെ മുന്നിൽ നിന്ന് നയിച്ചു. മുണ്ടേരി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത് ഉൾപ്പെടെ നാടിൻ്റെ വികസന രംഗത്തും മികവിൻ്റെ മുദ്ര ചാർത്തി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളുടെയും പ്രശംസ ഏറ്റുവാങ്ങിയാണ് കെ കെ രാഗേഷിൻ്റെ പടിയിറക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News