
പാലോട് ചെല്ലഞ്ചിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് 9 വയസ്സുകാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് ഒറ്റയാന്‍ കാട്ടുപന്നി ദേവനന്ദയെ കുത്തി തള്ളിയിട്ടത്.
കരച്ചില്‍ കേട്ട ബന്ധുകളും നാട്ടുകാരും ഉടന്‍ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്.
നേരത്തെ ഈ പ്രദേശത്ത് രാത്രി രാത്രി സമയങ്ങളില്‍ മാത്രമായിരുന്നു കാട്ടുപന്നി ഇറങ്ങാറുണ്ടായിരുന്നത് എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഇവയുടെ ശല്യം ഉണ്ടാകുന്നത് പ്രേദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here