കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരം ; തോമസ് ഐസക്

കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരമാണെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം മാറ്റിവച്ച 35000കോടി തികയില്ലെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞത് പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്രത്തിന് സബ്‌സീഡി നിരക്കില്‍ ലഭിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നത് വാണിജ്യവിലക്കാണ്. ഇന്ത്യ ഇതുവരെ തുടര്‍ന്നു വന്ന വാക്‌സിന്‍ നടപടികള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. തോമസ് ഐസക് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം പിന്‍വലിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. കൊവിഡ് മൂലം വന്‍ സാമ്പത്തിക ബാധ്യത നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ പണം നല്‍കി വാങ്ങുക എന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News