പാകിസ്ഥാനില്‍ ഭീകരാക്രമണം

പാകിസ്ഥാനില്‍ ആഡംബര ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരര്‍ ലക്ഷ്യം വച്ചതു ചൈനീസ് സ്ഥാനപതിയെയെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സെറീന ഹോട്ടലിനു ചുറ്റും സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അസര്‍ അക്രം അറിയിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here