“ക്രൈസിസ് മാനേജ്‌മെന്റ് എന്നത് വെറും മൈതാന പ്രസംഗമല്ല”, വൈറലായി ഫേസ്ബുക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ആസൂത്രണമികവിനെയും കൃത്യതയെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ഫ്രീലാന്‍സ് എഡിറ്ററായ കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് സി എലിന്റേതാണ് കുറിപ്പ്.

‘പുറത്തു പറയില്ലങ്കിലും ഇങന്റെ പത്ര സമ്മേളനം കഴിഞ്ഞപ്പോള്‍ ക്രൈസിസ് മാനേജ്‌മെന്റ് എന്നത് വെറും മൈതാന പ്രസംഗമല്ലന്ന് ഹാര്‍ഡ്‌കോര്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പോലും ഇന്ന് ബോധ്യപ്പെട്ടുകാണും ..

രണ്ടാം തരംഗം അതിഭീകരമായി ഭാരതത്തെ കാര്‍ന്നു തിന്നുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ഇന്നലെ വന്നു പറഞ്ഞത് എന്തായിരുന്നു എന്ന് കേട്ടതല്ലേ?

‘ഓക്‌സിജന്‍ അത്യാവശ്യമാണ്.. പക്ഷെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്..
എല്ലാവരും വാക്‌സിനേഷന്‍ ചെയ്യുക..
പക്ഷെ എല്ലാവര്‍ക്കും ഉള്ള വാക്‌സിന്‍ ലഭ്യമല്ല… എല്ലാവരും അവരവര്‍ ഉള്ള സ്ഥലത്ത് കഴിയുക..
ഇന്ത്യ പുരോഗമിക്കുകയാണ്.. ധന്യവാദ്.. ‘

അത്രതന്നെ..

എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കൂ..

• ഇത് വരെ എത്ര രോഗികള്‍?
• എത്ര പേര്‍ക്ക് വാക്‌സിനേഷന്‍ ചെയ്തു?
• ഇനിയെത്ര പേര്‍ക്ക് ചെയ്യണം?
• അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെ?
• ഇപ്പോള്‍ എത്ര ബെഡുകളും കഇഡ കളും ഉണ്ട്?
• അതിലെത്ര ബെഡുകള്‍ ഉപയോഗിച്ചിട്ടുണ്ട്?
• ഓക്‌സിജന്‍ എത്ര ആവശ്യമുണ്ട് ?
• ഇപ്പോള്‍ എത്ര ലഭ്യമാണ്. ?

എന്നിങ്ങനെ ഉള്ള കൃത്യമായ കണക്കുകള്‍, കൃത്യമായ പ്ലാനിങ്ങുകള്‍. ????????

CM തുടര്‍ന്നു ..

ഓക്‌സിജന്‍ പ്രതിദിനം നമുക്ക് ആവശ്യമുള്ളത് 74.25 മെട്രിക് ടണ്‍ ആണ്. ഇപ്പോള്‍ നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് 219.22 മെട്രിക് ടണ്‍ ആണ്. അതുകൊണ്ട് അക്കാര്യത്തില്‍ ഭയപ്പെടേണ്ട.

സ്വകാര്യ മേഖലയില്‍ 9735 ICU ബെഡുകള്‍ ഉണ്ട്, അതില്‍ ഏതാണ്ട് 900 ബെഡുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡിനായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 2650 ICU ബെഡുകള്‍ സജ്ജമാണ്, അതില്‍ അമ്പത് ശതമാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മൊത്തം 3776 വെന്റിലേറ്ററുകള്‍ ഉണ്ട്, അതില്‍ 277 വെന്റിലേറ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തേണ്ടി വരുന്നത്.

കഴിഞ്ഞ തരംഗത്തില്‍ Delay the peak എന്നതായിരുന്നു നമ്മുടെ ഫോക്കസ് എങ്കില്‍ ഇപ്പോള്‍ അത് Crush the curve ആണ്.

62 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്, ഒരു ദിവസം മൂന്നര ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്താനുള്ള സജ്ജീകരണമുണ്ട്. വേണ്ടത്ര വാക്സിന്‍ കേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നില്ല, അടിയന്തരമായി ലഭ്യമാക്കാന്‍ കേന്ദ്രവുമായി നിരന്തര സമ്പര്‍ക്കം നടത്തുന്നുണ്ട്.

ഇങ്ങനെ കൃത്യമായ വിവരങ്ങള്‍ അറിയിച്ചതിന് ശേഷം മറ്റ് മേഖലകളില്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു, പരീക്ഷാ നടത്തിപ്പ്, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍, ടാസ്‌ക് ഫോഴ്‌സ് രൂപീകരണം, മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങി ഈ ദുരിതകാലത്ത് ജനങ്ങള്‍ അറിയേണ്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു…!

അവസാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇത് കൂടി പറഞ്ഞു..

”ഇവിടെ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്, ആ വാക്ക് മാറ്റില്ല.. കേരളത്തിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കും ‘

പാത്രം കൊട്ടിയും, ദീപം തെളിച്ചും, കാബിനറ്റ് റാങ്കിലുള്ള മന്ത്രിമാര്‍ വരെ ഗോമൂത്രം കുടിച്ചും ഒരു മഹാമാരിയെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ ..
പട്ടിണികൊണ്ട് മാത്രം പതിനായിരങ്ങള്‍ മരിക്കുന്ന നാട്ടില്‍ PM cares fund പൂഴ്ത്തി വെച്ചുകൊണ്ട് വാക്‌സിന്‍ സംസ്ഥാനങ്ങളോട് കാശു മുടക്കി വാങ്ങാന്‍ പറയുന്ന നെറികേടല്ല …
ഒരു നേരം പണിക്ക് പോകാതിരുന്നാല്‍ പട്ടിണിയാകുന്ന ജീവനുകളെ ചേര്‍ത്ത് പിടിക്കുന്ന.. ഒരു ദുരന്ത മുഖത്തെ അതിജീവിക്കാന്‍ ഓരോ വിഷയത്തിലും കൃത്യമായ പ്ലാനിങ്ങും കരുതലുമുള്ളവരാകണം നമ്മുടെ ഭരണാധികാരികള്‍ …

അത് വെറും പ്രഹസനമല്ലന്ന് ഇനിയും മനസിലാവാത്തവരോട് ..
3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ച നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ ആയിരങ്ങള്‍ മരിച്ചു വീണപ്പോള്‍ 50 കോടി മുടക്കി പണിത ഓക്‌സിജന്‍ പ്ലാന്റുകൊണ്ട് 2 സംസ്ഥാനത്തേക്ക് ഓക്‌സിജന്‍ കയറ്റി അയച്ച നേതൃപാടവം മാത്രം ഉദാഹരണമായി കാണിച്ചാല്‍ മതി … ‘

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here