രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മൂന്നു ലക്ഷം കടന്നു; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്‍പ് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 67,468 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് പോസിറ്റീവായി. 568 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശാണ് രണ്ടാമത്. 33,214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 187 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24638 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്, 249 പേര്‍ മരിച്ചു. ആശുപത്രി കിടക്കകള്‍ നിറഞ്ഞതും ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവുമെല്ലാം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel