
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ.
സിപിഐഎം ജനറല്‍ സെക്രട്ടറി സ: സീതാറാം യെച്ചൂരിയുടെയും എഐഡിഡബ്യുഎ കേന്ദ്ര കമ്മിറ്റി അംഗം സ: ഇന്ദ്രാണി മജുംദാറിന്റെയും മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ സ. ആശിഷ് യെച്ചൂരിയുടെ ആകസ്മികമായ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ ഭാര്യ സ്വാതി, സഹോദരി അഖില ഉള്‍പ്പെടെയുള്ള എല്ലാ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.ആദരാഞ്ജലികള്‍. എന്നാണ് മന്ത്രി ഫേസ്്ബുക്കില്‍ കുറിച്ചത്.
ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 35 വയസ്സായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു ആശിഷ്.
രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here