പി ജയരാജന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു. താമസ സ്ഥലത്തും യാത്രയിലും സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ജയരാജനെതിരെ വധശ്രമ ഗൂഢാലോചന നടക്കുന്നു എന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ആർ എസ് എസ് നേതൃത്വത്തിൽ ഉള്ള ക്വട്ടേഷൻ സംഘം ജയരാജനെ അപായപ്പെടുത്താൻ ഗൂഢാലോച നടത്തി എന്നതിന്റെ തെളിവുകൾ ഇന്റലിജൻസിന് ലഭിച്ചിരുന്നു.

പുത്തങ്കണ്ടം ക്വട്ടേഷൻ സംഘം എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആർ എസ് എസ് സംഘം ഗൂഢോലോചന നടത്തി എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇൻ്റലിജൻസ് അന്വേഷണം നടത്തിയത്. ഗൂഢാലോചന നടന്ന കാര്യം അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

ഐ ജി അശോക് യാദവാണ് സുരക്ഷ വർദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്ഇ റക്കിയത്. നേരത്തെയും പല തവണ ജയരാജനെ അപായപ്പെടുത്താനുള്ള ശ്രമവും വധഭീഷണിയും ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here