സ്വകാര്യതാനയം: വാട്‌സാപ്പിന്റെ അപേക്ഷ നിരസിച്ച് ഹൈക്കോടതി

പുതിയ സ്വകാര്യതാ നയത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും ആവശ്യം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് വിധി. ആവശ്യം അനാവശ്യമാണെന്നും അന്വേഷണം തുടരുമെന്നും അപേക്ഷ പരിഗണിച്ച ജസ്റ്റിസ് നവീന്‍ ചൗള വ്യക്തമാക്കി.

കഴിഞ്ഞ മാസം 24നാണ് കോംപിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു മാസങ്ങള്‍ക്കകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. ഇതിനെതിരെ അഭിഭാഷകനായ തേജസ് കരിയ മുഖാന്തിരമാണ് ഫേസ്ബുക്കും വാട്സ്ആപ്പും ഡല്‍ഹി കോടതിയെ സമീപിച്ചത്. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയവുമായി സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ സിസിഐ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയുമെല്ലാം പരിഗണനയിലുള്ള ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ കാക്കുന്നത് നല്ലതാണ്. എന്നാല്‍ അതുകൊണ്ട് അവരുടെ അന്വേഷണം ശരിയല്ലാതാകുന്നില്ലെന്നാണ് ജസ്റ്റിസ് നവീന്‍ ചൗള കേസ് പരിഗണിക്കവെ പറഞ്ഞത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News